പന്നിവേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

Wednesday 5 November 2014 10:07 pm IST

മറയൂര്‍ : മറയൂര്‍ നാച്ചിവയലില്‍ പന്നിവേട്ട നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മറയൂര്‍ 13-ാം വാര്‍ഡില്‍ 39-ാം വീട്ടില്‍ മുത്തുപ്പാണ്ടി മകന്‍ സന്തോഷ് കുമാര്‍ (25), പുളിക്കരവയല്‍ ഭാഗത്ത് 59-ാം നമ്പര്‍ വീട്ടില്‍ മുത്തയ്യ മകന്‍ ദുരൈ (35) എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ 3നാണ് കുരുക്കുവച്ച് ഇവര്‍ കാട്ടുപന്നിയെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.