തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ നിര്‍മ്മാണ ചുമതല കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് നല്കാന് തീരുമാനിച്ചു. പരമാവധി ഒരു വര്‍ഷത്തിനകം തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. സിന്തറ്റിക് അത്ലറ്റിക് ട്രാക്കിന്റെ നിര്‍മ്മാണം മെയ് 15നകം കേന്ദ്ര പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കും.
കേന്ദ്ര യുവജന ക്ഷേമ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ അഞ്ച് കോടിയില്‍പ്പരം രൂപ ചെലവിലാണ് ട്രാക്ക് നിര്‍മ്മാണം. പ്രൊ.വൈസ് ചാന്‍സലര്‍ കെ. രവീന്ദ്രനാഥ്, രജിസ്ട്രാര്‍ ഡോ.ടി.എ അബ്ദുള്‍ മജീദ്, സിണ്ടിക്കേറ്റംഗങ്ങളായ ടി.പി. അഹമ്മദ്, ഒ അബ്ദുള്‍ അലി, കായിക വിഭാഗം ഡയറക്ടര്‍ ഡോ. സാക്കിര്‍ ഹുസൈന്, അസിസ്റ്റന്റ് ഡയറക്ടര്‍ കെ.പി മനോജ്, കേന്ദ്ര പൊതു മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ധനഞ്ജയന്, സൂപ്രണ്ടിങ് എഞ്ചിനീയര്‍ രാമനാഥറാം തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: