കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്: പോലീസ് അന്വേഷണം ആരംഭിച്ചു

Wednesday 5 November 2014 10:28 pm IST

ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. സംഭവത്തില്‍ ദല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ദല്‍ഹി പോലീസിലെ സൈബര്‍ സെല്ലാണ് ഐടി നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വ്യാജ അക്കൗണ്ടിനെതിരെ ഹര്‍ഷവര്‍ധന്‍ ദല്‍ഹി പോലീസ് കമ്മീഷണര്‍ ബിഎസ് ബാസിക്ക് പരാതി നല്‍കിയിരുന്നു. തനിക്ക് പരിചിതനായ ആരോ ആണ് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും മന്ത്രി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യാജ അക്കൗണ്ട് രൂപീകരിച്ചയാള്‍ അതുവഴി പല ഇടപാടുകള്‍ നടത്തുന്നുണ്ടെന്നും കുറ്റക്കാര്‍ ആരായാലും കൃത്യമായ അന്വേഷണം നടത്തി അവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും മന്ത്രി പരാതിയില്‍ പറയുന്നു. വ്യാജ പ്രൊഫൈല്‍ സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.