ഇന്ത്യാക്കാരുള്‍പ്പെട്ട ഇറ്റാലിയന്‍ ചരക്ക് കപ്പല്‍ റാഞ്ചി

Tuesday 11 October 2011 12:13 pm IST

നയ്‌റോബി: ഇറ്റാലിയന്‍ ചരക്കു കപ്പല്‍ സൊമാലിയന്‍ കടല്‍കൊളളക്കാര്‍ റാഞ്ചി. കപ്പലില്‍ 23 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ആറു പേര്‍ ഇന്ത്യക്കാരാണ്. ഏഴ് ഇറ്റലിക്കാരും പത്ത് ഉക്രെയ്ന്‍ സ്വദേശികളുമാണ് മറ്റുളളവര്‍. ലിവര്‍പൂളില്‍ നിന്നു വിയറ്റ്നാമിലേക്ക് ഇരുമ്പുമായി പോകുകയായിരുന്നു മോണ്ടേക്രിസ്‌റ്റോ എന്ന ചരക്ക് കപ്പല്‍. സൊമാലിയന്‍ തീരത്ത് 620 മൈല്‍ അകലെ ഏദന്‍ കടലിടുക്കില്‍ വച്ചാണ് കപ്പല്‍ റാഞ്ചിയത്. കൊളളക്കാരുടെ നിയന്ത്രണത്തിലാണ് കപ്പല്‍ എന്ന സന്ദേശം ക്യാപ്റ്റനില്‍ നിന്നു ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യക്കാരില്‍ മലയാളികള്‍ ഉണ്ടോയെന്ന് അറിവായിട്ടില്ല. പുലര്‍ച്ചെ 6.44 മുതല്‍ കപ്പലുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡി അലീസോ ഷിപ്പിങ് കമ്പനി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.