ഓര്‍മ്മയില്‍ ഒരു വഴികാട്ടി

Wednesday 5 November 2014 11:12 pm IST

ജന്മഭൂമിക്ക് വേണ്ടി ജില്ലാ കോഡിനേറ്റര്‍ പി.സുധാകരന്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

സംഘപ്രസ്ഥാനങ്ങളെ നഗരത്തിലെ കച്ചവടക്കാരുമായി അടുപ്പിക്കുന്നതില്‍ എന്‍.ഐ. ധര്‍മ്മപാലന്‍ വഹിച്ച പങ്ക് ഏറെ വലുതാണെന്ന് ആര്‍എസ്എസ് തൃശൂര്‍ മഹാനഗര്‍ സംഘചാലക് ജി. മഹാദേവന്‍ അനുസ്മരിച്ചു. അന്ന് അദ്ദേഹം കാഴ്ചവെച്ച പ്രവര്‍ത്തനമാണ് ഇന്നും സംഘവും പരിവാര്‍ പ്രസ്ഥാനങ്ങളും തുടര്‍ന്ന് വരുന്നത്. കൊളംബോ ഹോട്ടല്‍ നടത്തുമ്പോഴാണ് ധര്‍മ്മപാലനെ സംഘത്തിന്റെ അന്നത്തെ മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ പരിചയപ്പെടുന്നത്.

തുടര്‍ന്നിങ്ങോട്ട് ഏല്ലാവരുമായി ഒരേ മനസ്സോടെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കൊളംബോ എന്ന പേരിന് പകരം യമുന ഹോട്ടലാക്കിയപ്പോഴും സംഘത്തിന്റെയും ജനസംഘത്തിന്റെയും പ്രവര്‍ത്തന മണ്ഡലമായിരുന്നു. ഹോട്ടല്‍ അസോസിയേഷന്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ഏറെ വലുതാണ്. സംഘത്തിനും പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും ധര്‍മ്മപാലന്റെ വിയോഗം തീരാനഷ്ടമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

ജനസംഘത്തിനും ബിജെപിക്കും ജില്ലയില്‍ ശക്തമായ അടിത്തറ ഉണ്ടാക്കുന്നതില്‍ ധര്‍മ്മേട്ടന്‍ വഹിച്ച പങ്ക് ഏറെ വലുതാണെന്ന് ബിജെപി മുന്‍ ദേശിയ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബിജെപി ദേശീയ സമിതിയിലേക്ക് വരെ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രസ്ഥാനത്തിന് വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളെ പുതു തലമുറ ഏറെ ആദരവോടെ നോക്കി കാണുമെന്ന് അദ്ദേഹം പറഞ്ഞു.

സംഘ പ്രസ്ഥാനങ്ങള്‍ക്ക് തൃശൂര്‍ ജില്ലയില്‍ എറെ സംഭവാന നല്‍കിയ അതുല്യ വ്യക്തിത്വമായിരുന്നു എന്‍.ഐ.ധര്‍മ്മപാലന്റെതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അനുസ്മരിച്ചു.തന്റെ വ്യാപാരസ്ഥാപനത്തെ ദേശിയപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന കേന്ദ്രമാക്കി മാറ്റിയ അദ്ദേഹത്തിന്റെ വിയോഗം സംഘ പ്രസ്ഥാനങ്ങള്‍ക്ക് ഏറെ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുതു തലമുറ മാതൃകയാക്കേണ്ടാണ്. ജന്മഭൂമിക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെയും കുമ്മനം അനുസ്മരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.