കോഴിക്കോട് വെടിയുതിര്‍ത്ത അസിസ്റ്റന്റ് കമ്മിഷണറുടെ വീടിന് നേരെ ആക്രമണം

Tuesday 11 October 2011 12:35 pm IST

കൊല്ലം: കഴിഞ്ഞ ദിവസം കോഴിക്കോട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്ത അസിസ്റ്റന്റ് കമ്മിഷണര്‍ കെ. രാധാകൃഷ്ണപിള്ളയുടെ വീടിന് നേരെ ആക്രമണം. കൊല്ലം വള്ളിക്കാവിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി പെട്രോള്‍ ഒഴിച്ചു കത്തിക്കാനായിരുന്നു ശ്രമം. സംഭവസമയത്തു വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അയല്‍വാസികള്‍ രാവിലെ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് സ്ഥാലത്തെത്തി അന്വേഷണം ആരംഭിച്ചു. തന്റെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് രാധാകൃഷ്ണ പിള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. താന്‍ നാല് റൌണ്ട് വെടിവച്ചുവെന്ന് രാധാകൃഷ്ണപിള്ള തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. സംഭവ സ്ഥലത്തുണ്ടായിരുന്ന തഹസില്‍ദാരുടെ അനുമതിയോടെയാണ് വെടിവച്ചതെന്നാണ് രാധാകൃഷ്ണപിള്ള പറഞ്ഞത്.