പ്രതിബന്ധങ്ങള്‍

Thursday 6 November 2014 7:30 pm IST

ആദ്യമായി നീ ഈശ്വരനെക്കുറിച്ച് കേള്‍ക്കുന്നു. പിന്നീട് അദ്ദേഹത്തെ കാണുന്നു. ദര്‍ശിക്കുന്നു. അദ്ദേഹത്തിന്റെ കീര്‍ത്തിയും ഗുണഗണങ്ങളും വാഴ്ത്തിപ്പാടുന്നു. പിന്നെ നീ ഈശ്വരനെ അനുഭവിച്ചറിയുന്നു. ഏറ്റവുമൊടുവില്‍ നിന്റെ ഓരോ ശ്വാസവും ഭഗവാന്‍തന്നെ ആയിത്തീരുന്നു. ഇതുമാത്രമാണ് പഞ്ചേന്ദ്രിയങ്ങളുടെ ധര്‍മ്മം. ഇന്ദ്രിയങ്ങള്‍ ഈശ്വരനില്‍ നിന്നകലുമ്പോഴാണ്, ആത്മീയമായി പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. നിനക്ക് ശ്രവിക്കാം, പക്ഷേ നീ ബധിരനാണ്. നിനക്ക് കാണാം, പക്ഷേ നീ അന്ധനാണ്. നിനക്ക് സംസാരിക്കാം പക്ഷേ നീ മൂകനാണ്. മറ്റുള്ളവരുടെ വേദന നിനക്കറിയാം. പക്ഷേ നിനക്ക് ദീനാനുകമ്പയില്ല. നിനക്ക് ജീവനുണ്ട്, പക്ഷേ എനിയ്ക്ക് നീ മൃതനാണ്. നിന്നെ ആത്മീയമായി ഉദ്ധരിക്കാനാണ്. എന്റെയും നിന്റെയും സത്യം വെളിപ്പെടുത്താനാണ്, നിനക്ക് എന്നെ തിരിച്ചറിയാനും നീ ആരാണെന്ന് നിനക്കുതന്നെ അറിയാനും. ഈശ്വരനെ സ്‌നേഹിക്കൂ! ഈശ്വരനെ മാത്രം സ്‌നേഹിക്കൂ! കാരണം ഈശ്വരന്‍ മാത്രമേ നിന്നെ സ്‌നേഹിക്കുന്നുള്ളൂ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.