കൊച്ചി: ബാര്‍ കോഴ വിവാദത്തില്‍ കെ.എം.മാണിക്കെതിരെ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എഴുത്തുകാരി സാറാജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന് ബെഞ്ച് തള്ളി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്, ജസ്റ്റിസ് എ.എം.ഷെഫീക് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പ്രാഥമിക അന്വേഷണം ആരംഭിക്കുന്നതിനു മുമ്പ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് അപക്വമാണെന്നും ഈ ഘട്ടത്തില്‍ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: