കൊച്ചി: ടാറ്റാ ഗ്രൂപ്പിന്റെ ലാന്‍ഡ്മാര്‍ക്ക് സാഹിത്യ പുരസ്കാരം എംടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിച്ചു. മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സില്‍ നടന്ന ടാറ്റാ ലിറ്ററേച്ചര്‍ ലൈവ്! ദി മുംബൈ ലിറ്റ് ഫെസ്റ്റ് 2014 ല്‍ ടാറ്റാ സണ്‍സ് ചീഫ് എത്തിക്സ് ഓഫീസറും ബ്രാന്റ് കസ്റ്റോഡിയനുമായ ഡോ.മുകുന്ദ് രാജന് പുരസ്കാരം സമ്മാനിച്ചു.
പ്രശസ്തി പത്രത്തിനും വെള്ളിഫലകത്തിനും പുറമേ 5 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ത്യന്‍ സാഹിത്യ വേദിക്ക് പ്രശസംനീയമായ സംഭാവന നല്‍കിയവരെ ആദരിക്കാനാണ് ഈ ബഹുമതി.
ടാറ്റാഗ്രൂപ്പ് സംരംഭമായ ലാന്‍ഡ്മാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തക, സംഗീത റീട്ടെയിലര്‍മാരാണ്. ജ്ഞാന പീഠം, പത്മഭൂഷന്‍, സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, എഴുത്തച്ഛന് പുരസ്കാരം, മാതൃഭൂമി സാഹിത്യ പുരസ്കാരം, ജെ സി ഡാനിയല്‍ പുരസ്കാരം തുടങ്ങിയ ബഹുമതികള്‍ നേടിയിട്ടുണ്ട് എംടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: