നിയുക്ത ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് നാളെ കോട്ടയത്ത് സ്വീകരണം

Thursday 6 November 2014 8:57 pm IST

കോട്ടയം: അഖിലഭാരതീയ അയ്യപ്പധര്‍മ്മ പ്രചാരസഭയുടെ 9-ാമത് ജന്മദിനാഘോഷങ്ങളുടെ മുന്നോടിയായി നിയുക്ത ശബരിമലമേല്‍ശാന്തി ഇ.എന്‍ കൃഷ്ണദാസ് നമ്പൂതിരിക്കും, മാളികപ്പുറം മേല്‍ശാന്തി എസ്. കേശവന്‍ നമ്പൂതിരിക്കും നാളെ വൈകിട്ട് നാലിന് കോട്ടയത്ത് സ്വീകരണം നല്‍കും. ഹോട്ടല്‍ ഐഡ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഡ്വ. ജി. രാമന്‍ നായര്‍ അധ്യക്ഷതവഹിക്കും. ജ്യോതിഷപണ്ഡിതനും താന്ത്രികാചാര്യനുമായ പ്രൊഫ. നീലമന വി.ആര്‍ നമ്പൂതിരി രചിച്ച 'ശ്രീമഹാവിഷ്ണുപുരാണം' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മ്മം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. അഖിലകേരള താന്ത്രികമണ്ഡലം പ്രസിഡന്റ് എസ്. നീലകണ്ഠന്‍ പോറ്റി ആദ്യപ്രതി ഏറ്റുവാങ്ങും. ഡോ. എന്‍. ജയരാജ് എംഎല്‍എ പുസ്തകാവതരണം നിര്‍വ്വഹിക്കും. എഡിജിപിയും ശബരിമല പോലീസ് ചീഫ് കോ ഓര്‍ഡിനേറ്ററുമായ കെ. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി മധു മണിമല, ജില്ലാ പോലീസ് ചീഫ് എം.പി ദിനേശ്, യോഗക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍പോറ്റി, മുന്‍ ശബരിമല മേല്‍ശാന്തിമാരായ എഴിക്കോട് ശശി നമ്പൂതിരി, എ.ആര്‍ രാമന്‍ നമ്പൂതിരി, സംസ്ഥാന സഹകരണബാങ്ക് മുന്‍ പ്രസിഡന്റ് കെ.ആര്‍ അരവിന്ദാക്ഷന്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ മോഹന്‍ പെരിനാട് എന്നിവര്‍ പ്രസംഗിക്കും. ആധ്യാത്മിക, സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച പ്രമുഖ വ്യക്തികളായ ആലുവ തന്ത്രവിദ്യാപീഠം വര്‍ക്കിംഗ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ് ജയകുമാര്‍, മുന്‍ എസ്.പി കെ.കെ ചെല്ലപ്പന്‍, ഡോ. ചന്ദ്രമൗലി ഗുരുസ്വാമി, കേരള ഹോമിയോശാസ്ത്രവേദി ചെയര്‍മാന്‍, ഡോ. റ്റി.എന്‍ പരമേശ്വരക്കുറുപ്പ്, അയ്യപ്പ ഭാഗവതാചാര്യ രമാദേവിഗോവിന്ദവാര്യര്‍, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവ് വിനോദ് ചമ്പക്കര, സജീവ് ശാസ്താരം എന്നിവരെ ചടങ്ങില്‍ ആദരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.