ആലുവ: കളമശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആലുവ കോടതിയില്‍ ഹാജരായി സരിത.എസ്. നായര്‍ ജാമ്യമെടുത്തു. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സരിത ഹാജരായത്.
കേസുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 28ന് കോടതിയില്‍ ഹാജരാകണമെന്ന് സരിതയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാജരാകാന്‍ കഴിയാതെ വന്നതോടെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സരിത നേരിട്ടെത്തി ജാമ്യമെടുത്തത്.
ഇടപ്പള്ളി മോഡേണ്‍ ബ്രഡ് കമ്പനി (ഹിന്ദുസ്ഥാന്‍ യുണി ലിവര്‍ ബേക്കറി എംപ്ളോയീസ്) തൊഴിലാളി സഹകരണ സംഘത്തിലെ അംഗങ്ങളുടെ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്കി 65,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: