കൊച്ചി: കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി രാധാ മോഹന്‍ സിംഗ്. 2012 ജൂലൈയില്‍ കുട്ടനാട് പാക്കേജിന്റെ കാലാവധി കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അത് ദീര്‍ഘിപ്പിച്ചില്ല. അതുകൊണ്ട് പാക്കേജിനുള്ള സാമ്പത്തിക സഹായം നിലച്ചിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ ഗ്രാമ വികാസ് യോജന, ഹെല്‍ത്ത് മിഷന് പോലുള്ള പദ്ധതികളില്‍ ബാക്കിവരുന്നതുക കുട്ടനാട് പാക്കേജില്‍ വിനയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരള കൃഷിവകുപ്പും കെഎസ്ഐഡിസിയും സിഐഐയും സംയുക്തമായി സംഘടിപ്പിച്ച ആഗോള കര്‍ഷക സംഗമം അങ്കമാലിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: