കാക്കനാട്: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിനോട് മൃദുസമീപനമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.കേന്ദ്രം ഭരിക്കുന്ന ആര്‍എസ്എസ് സര്‍ക്കാരിനെ വഴിവിട്ടുസഹായിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
കതിരൂര്‍ മനോജ് വധത്തില്‍ ഉന്നതരായ സിപിഎം നേതാക്കളെ പ്രതിപ്പട്ടികയില്‍ നിര്‍ത്താനും ഇവര്‍ക്കെതിരെ യുഎപിഎ കരിനിയമം ഉപയോഗിച്ച് കേസ്സെടുത്ത് കല്‍ത്തുറുങ്കില്‍ അടക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.എന്നാല്‍ സിപിഎംകാരനായ മുരളിയെ കൊലപ്പെടുത്തിയ ക്കേസില്‍ പ്രതികള്‍ക്കെതിരെ ദുര്‍ബലമായ കേസാണ് ചുമത്തിയിരിക്കുന്നത്,അദ്ദേഹം പറഞ്ഞു.സംസ്ഥാന ആഭ്യന്തരമന്ത്രി ബിജെപിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎം യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു കോടിയേരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: