വെടിവയ്ക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്ന് തഹസീല്‍ദാര്‍

Tuesday 11 October 2011 4:18 pm IST

കോഴിക്കോട്‌: കഴിഞ്ഞ ദിവസം കോഴിക്കോട്ട് എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്ക്‌ നേരെ നടത്തിയ വെടിവയ്‌പിന്‌ ഉത്തരവിട്ടിട്ടില്ലെന്ന്‌ തഹസില്‍ദാര്‍ പ്രേംരാജ്‌ ജില്ലാകളക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി. തനിക്ക്‌ എക്‌സിക്യൂട്ടിവ്‌ മജിസ്‌ട്രേറ്റിന്റെ ചുമതലയുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിവയ്‌പ്‌ സമയത്ത്‌ താന്‍ സ്ഥലത്തുണ്ടായിരുന്നു. കളക്‌ടര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ്‌ സംഭവ സ്ഥലത്തേക്കു പോയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. എക്‌സിക്യൂട്ടിവ്‌ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള തഹസില്‍ദാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു വെടിയുതിര്‍ത്തതെന്നാണ്‌ സമരക്കാര്‍ക്കു നേരെ വെടിവച്ച അസിസ്റ്റന്റ്‌ കമ്മിഷണര്‍ രാധാകൃഷ്‌ണ പിള്ള വെളിപ്പെടുത്തിയിരുന്നു.