വിശാഖപട്ടണം: വിശാഖപട്ടണത്ത് നാവികസേനയുടെ കപ്പല്‍ മുങ്ങി കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.ടോര്‍പ്പിടോ റിക്കവറി വെസല്‍ എ 72 എന്ന കപ്പലാണ് ഇന്നലെ രാത്രിയോടെ മുങ്ങിയത്.
വിശാഖപട്ടണം തുറമുഖത്തിന് സമീപത്തായാണ് സംഭവം.അപകടത്തില്‍ ഒരാള്‍ മരിച്ചു. നാലു പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഗോവ ഷിപ്പ് യാര്‍ഡില്‍ നിര്‍മിച്ച ടിആര്‍വി 1983ല്‍ ആണ് കമ്മിഷന് ചെയ്തത്.
ടോര്പിഡോയ്ക്കായുള്ള തിരച്ചില്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. കപ്പലിന്റെ ഒരു കമ്പാര്‍ട്ട്മെന്റില്‍ വെള്ളം കയറിയിരുന്നു. പിന്നീട് ഇതിന്റെ വ്യാപ്തി വര്‍ധിച്ചതാണ് കപ്പല്‍ മുങ്ങിപ്പോകുന്നതിനു കാരണമായത്.
കഴിഞ്ഞ ഏതാനും കാലമായി തുടര്‍ച്ചയായ അപകടങ്ങള്‍ നാവിക സേനയെ അലട്ടിയിരുന്നു. 2013ല്‍ നാവിക സേനയുടെ അന്തര്‍വാഹിനിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 18 നാവികര്‍ കൊല്ലപ്പെട്ടിരുന്നു. 2014 ഫെബ്രുവരിയിലും അപകടത്തെ തുടര്‍ന്ന് നാല് സൈനികര്‍ക്ക് ജീവന് നഷ്ടമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: