മാരന്‍ സഹോദരന്മാര്‍ക്ക് പിന്തുണയുമായി കരുണാനിധി രംഗത്ത്

Tuesday 11 October 2011 4:51 pm IST

ചെന്നൈ: എയര്‍സെല്‍ മാക്‌സിസ്‌ ഇടപാടില്‍ മാരന്‍ സഹോദരന്‍മാര്‍ക്ക് ശക്തമായ പിന്തുണയുമായി ഡി.എം.കെ പ്രസിഡന്റ്‌ എം.കരുണാനിധി ശക്തമായ പിന്തുണയുമായി രംഗത്തുവന്നു. നിലവിലുള്ള സാഹചര്യം നേരിടുന്നതിനായി മാരന്‍ സഹോദരന്‍മാര്‍ക്ക്‌ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കനിമൊഴിക്കും മാരന്‍ സഹോദരന്‍മാര്‍ക്കും തുല്യപരിഗണനയാണുള്ളതെന്നും മാരന്‍ സഹോദരന്‍മാര്‍ക്ക്‌ താന്‍ പിന്തുണ നല്‍കുന്നില്ലെന്ന പ്രചരണം ഡി.എം.കെയെ തകര്‍ക്കുന്നതിനായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. മാരന്‍ സഹോദരന്‍മാരുടെ വീട്ടില്‍ നടന്ന റെയ്‌ഡിന്‌ ശേഷം ആദ്യമായാണ്‌ കരുണാനിധി ഈ വിഷയത്തില്‍ പ്രസ്‌താവന നടത്തുന്നത്‌. ഇത്തരം കാര്യങ്ങള്‍ രാഷ്‌ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ റെയ്‌ഡിനെ തുടര്‍ന്ന്‌ ചില കേന്ദ്രങ്ങള്‍ ഡി. എം. കെക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും കരുണാനിധി കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.