അബ്ദുള്‍ നാസര്‍ മദനി മാധ്യമങ്ങളെ കാണുന്നത് നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി

Friday 7 November 2014 1:34 pm IST

ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി മാധ്യമങ്ങളെ കാണുന്നത് നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജാമ്യക്കാലയളവില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് ശരിയല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജാമ്യക്കാലയളവില്‍ മാദ്ധ്യമങ്ങളിലൂടെ പ്രസ്താവന നടത്തുന്നത് ഉചിതമല്ലെന്നും ഇക്കാര്യം നിരീക്ഷിക്കാനും കര്‍ണാടക സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.മദനിയുടെ ജാമ്യം ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നത് വരെ കോടതി നീട്ടിയിട്ടുണ്ട. ജസ്റ്റീസ് ജെ പരമേശ്വരാണ് ഇത് സംബന്ധിച്ച പരമാര്‍ശം നടത്തിയത്. മദനിയുടെ പ്രസ്താവന താന്‍ മാധ്യമങ്ങല്‍ വായിച്ചുവെന്നും ഇത്തരത്തിലുള്ള നടപടി ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.കേരളത്തില്‍ ചികിത്സ വേണമെന്ന മദനിയുടെ ആവശ്യം അടുത്തയാഴ്ചച കോടതി പരിഗണിക്കും.കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന മഅ്ദനിയുടെ ആവശ്യം പരിഗണിക്കാമെന്നും സുപ്രീംകോടതി സമ്മതിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.