തിരുവനന്തപുരം:ബാര്‍ കോഴ വിവാദത്തില്‍ ബാറുടമകളെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കെ ബാബു രംഗത്ത്. പുകമറസൃഷ്ടിച്ച് സര്‍ക്കാരിനെ വെല്ലുവിളിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ല. ബാറുടമകളുമായി ഒരു നീക്കുപോക്കും സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.കോഴ നല്‍കിയെന്ന ആരോപിക്കുന്ന ബാറുടമകള്‍ ആര്‍ക്ക് എപ്പോള്‍, എങ്ങനെ കൊടുത്തു എന്ന് വ്യക്തമാക്കണം.
സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിരാശ പൂണ്ടാണ് ബാറുടമകള്‍ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.പുകമറ സൃഷ്ടിച്ച് സര്‍ക്കാരിനെ വെല്ലുവിളിക്കാമെന്ന് കരുതേണ്ട. പണം വാങ്ങിയവരുടെ പേരുകള്‍ ബാറുടമകള്‍ പുറത്ത് വിടണം. എല്ലാവരും അഴിമതിക്കാരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും ബാബു പറഞ്ഞു. ബാറുടമകളില്‍ നിന്ന് തിരഞ്ഞെടുപ്പ് സംഭാവന വാങ്ങിയിട്ടില്ല.ഉപ്പ് തിന്നവന്‍ വെളളം കുടിക്കുമെന്ന് ബാബു മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: