സൂറത്ത്: സ്പൈസ് ജെറ്റ് വിമാനം വന്തുരന്തത്തില് നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. 170 യാത്രക്കാരുമായി സൂറത്ത് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുമ്പോഴാണ് റണ്‍വേയില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന ഒരു പോത്തിന്റെ മേല്‍ ഇടിച്ചത്.
വിമാനം ഉയരുന്നതിന് തൊട്ടുമുന്‍പാണ് പോത്തിന്റെമേല് ഇടിച്ചത്. ഇടിച്ച ഉടനെ പൈലറ്റ് വിമാനം നിര്‍ത്തുകയും പാര്‍ക്കിങ് ഏരിയയില്‍ കൊണ്ട്പോയി ഇടിച്ചഭാഗം പരിശോധിക്കുകയും ചെയ്തു. വിമാനം പോത്തിന്റെ മേല്‍ ഇടിച്ചെങ്കിലും എല്ലായാത്രാക്കരും വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു.
വിമാനത്തിന്റെ എഞ്ചിന് തകരാര്‍ ഒന്നും സംഭവിച്ചിട്ടില്ല. വേറെ വിമാനം മുബൈയില്‍ നിന്നോ ദല്‍ഹിയില്‍ നിന്നോ കൊണ്ട് വന്ന് യാത്രക്കാരെ ദല്‍ഹിയിലെത്തിക്കുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടതായും വക്താക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: