തൃശൂര്‍: എക്സൈസ് ജീവനക്കാരുടെ പരിരക്ഷ ഉറപ്പാക്കാന്‍ അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് മന്ത്രി കെ. ബാബു. എക്സൈസ് വകുപ്പിന്റെ പന്ത്രണ്ടാമത് സംസ്ഥാന കലാകായിക മേള രാമവര്‍മപുരം ഗവ.എന്‍ജിനീയറിംഗ് കോളേജ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍ഹണം തടസ്സപ്പെടുത്തുന്ന മാഫിയ സംഘത്തെ സധൈര്യം നേരിടാന്‍ നിയമത്തില്‍ നടപ്പാക്കുന്ന ഭേദഗതികള്‍ മൂലം സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അണ്ടര്‍ 10 വിഭാഗം ചെസ് മത്സരത്തില്‍ ലോകചാമ്പ്യനായ നിഹാല്‍ സരിനെ മന്ത്രി പുരസ്കാരം നല്കി ആദരിച്ചു. തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
കെ.രാധാകൃഷ്ണന് എംഎല്‍എ, സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ്, എക്സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ വര്‍ഗീസ് ജോബ്, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ല പ്രസിഡന്റ് ഇഗ്നി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. കായിക വിഭാഗത്തില്‍ 18 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. എട്ടു കാറ്റഗറികളിലായി 31 കലാമത്സരങ്ങള്‍ ഉണ്ടാകും. മേള നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: