കോട്ടയം:ബജറ്റിലെ നികുതി കുറക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട് ധനമന്ത്രി വന്‍ അഴിമതി നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും എന്‍സിപി സംസ്ഥാന ട്രഷറര്‍ മാണി സി. കാപ്പന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബജറ്റില്‍ വിവിധ സാധനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് സംശയമാണ്. നികുതി ഇളവ് വരുത്തിയ സാധനങ്ങള്‍ക്ക് വില കുറഞ്ഞിട്ടില്ല എന്നത് ഇതിന് തെളിവാണ്. നികുതി ഇളവ് നല്കിയിട്ടുള്ളതിനെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രിക്ക് മന്ത്രിസഭയില്‍ നിന്ന് മാണിയെ പുറത്താക്കേണ്ടിവരും.
അഴിമതി ആരോപണവിധേയനായ ധനകാര്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ന് രാവിലെ 9 ന് പാലാ ടൗണില്‍ നിന്നും കെ.എം മാണിയുടെ വസതിയിലേക്ക് എന്‍സിപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി സംസ്ഥാന ട്രഷറര്‍ മാണി സി. കാപ്പന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ജോസ് കുറ്റിയാനിമറ്റം, ബെന്നി മൈലാടൂര്‍, ജയ്സണ്‍ കൊല്ലപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: