പനാജി: കേന്ദ്രമന്ത്രിസഭയില്‍ അംഗമാകാന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ ഇന്ന് രാജിവെച്ചേക്കും. പുതിയ മുഖ്യമന്ത്രിയെ ഇന്ന് വൈകുന്നേരം നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും. ഉത്തര്‍പ്രദേശില്‍ നിന്നും പരീക്കറെ രാജ്യസഭാംഗമാക്കും.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മന്ത്രിസഭാ പുനസംഘടനയുടെ അന്തിമരൂപമാകും. അതിന് ശേഷമായിരിക്കും പരീഖര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുക. 56കാരനായ പരീക്കര്‍ പ്രതിരോധമന്ത്രിയാകും. ഇപ്പോള്‍ അരുണ്‍ ജെയ്റ്റ്ലി ധനകാര്യത്തിന് പുറമെ പ്രതിരോധ വകുപ്പിന്റെ അധികചുമതലകൂടി വഹിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: