ന്യൂദല്‍ഹി: ആറന്മുള പൈതൃക ഗ്രാമകര്മ്മ സമിതി ദല്‍ഹിയിലും പ്രവര്‍ത്തനം ആരംഭിച്ചു. കര്‍മ്മ സമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദല്‍ഹി കണ്‍വീനറായി ഷൈന്‍ പി ശശിധറിനെ തെരഞ്ഞെടുത്തു.
ആറന്മുളയുടെ പൈതൃക സംരക്ഷണത്തിനു വേണ്ടിയുള്ള സമരം രാജ്യതലസ്ഥാനത്തേക്ക് വ്യാപിപ്പിക്കുകയാണെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. ആറന്മുളയില് നടക്കുന്ന പൈതൃക ചൂഷണത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി സെമിനാറുകളും സിംപോസിയങ്ഹളും നടത്താനും യോഗം തീരുമാനിച്ചു.
ബിജെപി തെലങ്കാന സംസ്ഥാന പ്രഭാരി പി.കെ കൃഷ്ണദാസ്, നവോദയം ജനറല്‍ സെക്രട്ടറി രാമചന്ദ്രന്, എന്‍.വേണുഗോപാല്‍, പി.കെ സുരേഷ്, വി.ആര്.രാമന്, അഡ്വ.കൈലാസനാഥ് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: