ഉറക്കത്തിന്റെ കാര്യത്തിലും അതുതന്നെയാണവസ്ഥ. ചില പക്ഷികള്‍ക്കും കീടങ്ങള്‍ക്കും മൃഗങ്ങള്‍ക്കും മൂന്നുമാസം മുതല്‍ ആറുമാസംവരെ ഒറ്റയടിക്ക് ഉറങ്ങാന്‍ കഴിയും. ഏറ്റവും സുഖകരമായ മെത്തയുണ്ടെങ്കില്കൂടി സാധാരണ ചെലവിടുന്നതിനേക്കാള്‍ എത്ര കൂടുതല്‍ സമയം നിങ്ങള്‍ക്ക് കിടക്കയില്‍ ചെലവിടാന്‍ കഴിയും? പ്രജനനം; ഒരു കുഞ്ഞിനെ പേറുമ്പോള്തന്നെ നിങ്ങള്‍ക്കെന്തു സംഭ്രമവും ക്ഷോഭവുമാണ്! അവ ആയിരങ്ങള്‍, ചിലപ്പോള്‍ ശതകോടി കുഞ്ഞുങ്ങളെ ഒരേസമയം പ്രത്യുല്പാദിപ്പിക്കുന്നു. അവിടെയും നിങ്ങള്‍ക്കു മത്സരിക്കാനാവില്ല. മരണമാണെങ്കിലോ, എന്തു സംഭ്രമത്താടെ, ക്ഷോഭത്തോടെയാണ് നിങ്ങള്‍ അതു ചെയ്യുന്നത്. അവയോ? അനായാസതയോടെയാണ് അവ അതും നിര്‍വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: