നഗരസഭയിലെ ഇടതു ദുര്‍ഭരണത്തിന് താക്കീതായി യുവമോര്‍ച്ച മാര്‍ച്ച്

Friday 7 November 2014 9:31 pm IST

കൊടുങ്ങല്ലൂര്‍: നഗരസഭയിലെ ഇടതു ദുര്‍ഭരണത്തിനെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണുക, ഹൈമാസ്റ്റ് വിളക്കുകള്‍ കത്തിക്കുക, ആധുനിക ക്രിമിറ്റോറിയം പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ഓഫീസ് മാര്‍ച്ച് ബിജെപി ജില്ലാജനറല്‍ സെക്രട്ടറി അഡ്വ. രവികുമാര്‍ ഉപ്പത്ത് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ഓഫീസിന് സമീപത്തുവെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗത്തില്‍ ജില്ലാവൈസ് പ്രസിഡണ്ട് എം.പി.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ എ.ആര്‍.ശ്രീകുമാര്‍, കെ.പി.ഉണ്ണികൃഷ്ണന്‍, ടി.ബി.സജീവന്‍, കെ.എ.മനോജ്, കെ.ആര്‍.വിദ്യാസാഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യുവമോര്‍ച്ച ഭാരവാഹികളായ കെ.എസ്. സനൂപ്, അജേഷ് കക്കറ, അനീഷ് പോണത്ത്, സുധീഷ് ചിറയില്‍, മനോജ് അറയ്ക്കല്‍, എം.ബി. ശെല്‍വന്‍, അനീഷ് മാടപ്പാട്ട്, ഷിബി പോണത്ത്, ബിനില്‍ താണിയത്ത് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.