ഇന്‍ഷുറന്‍സ് പോളിസിയുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

Friday 7 November 2014 10:30 pm IST

കൊച്ചി: രാജ്യത്തെ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളെയും നിയന്ത്രിക്കുന്ന ഗവണ്‍മെന്റ് വിഭാഗമായ ഐആര്‍ഡിഎയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് ഇന്‍ഷുറന്‍സ് പോളിസിയുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. അക്യുമെന്‍ സോഫ്റ്റുവെയര്‍ ടെക്‌നോളജി ലിമിറ്റഡിനാണ് വിവര ശേഖരണത്തിന്റെ ചുമതല. കേന്ദ്രസര്‍ക്കാരിന്റെ നിയപ്രകാരം ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന് നിര്‍ദേശമുണ്ട്.  ഐആര്‍ഡിഎ രാജ്യത്ത് ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ ഇന്‍ഷുറന്‍സ് ഇലക്രട്രോണിക് അക്കൗണ്ട് ആക്കണമെന്നും പോളിസികള്‍ ഓണ്‍ലൈന്‍ പോളിസി ആക്കി മാറ്റണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങളനുസരിച്ച് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആശാ വര്‍ക്കേഴ്‌സ്, കുടംബശ്രീ എന്നിവരുടെ സഹായത്തെടെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു അക്കൗണ്ട് വഴി എല്ലാ ഇടപാടുകളും നടത്തുക. നോമിനികള്‍ക്ക് തന്നെ ഇന്‍ഷുറന്‍സ് ലഭിക്കുക. സര്‍ക്കാരിന്റെ ഗോ ഗ്രീന്‍ പദ്ധതി യാഥാര്‍ത്ഥമാക്കുക എന്നീ ലക്ഷ്യങ്ങലാണ് ഈ പദ്ധതിക്കു പിന്നിലെന്നും അവര്‍. വാര്‍ത്താസമ്മേളനത്തില്‍  ബേബിറ്റ് എബ്രഹാം, ജിന്‍സണ്‍ ജോസ്, ബിബിറ്റ് എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.