ചെന്നൈ: അറുപതാം ജന്മദിനം സ്വച്ഛ് ഭാരത് പദ്ധതിക്ക് നീക്കിവെച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്ഹാസന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ചെവിക്കൊണ്ടാണ് ഉലകനായകന് ഇന്നലെ ശുചീകരണത്തിന് ഇറങ്ങിയത്. ചെന്നൈ നഗരത്തിനടുത്തുള്ള താംബരത്തെ മാടമ്പാക്കത്തെ വലിയ കുളം ശുചീകരിക്കാനാണ് കമല്‍ ഹാസനും കൂട്ടരും ഇറങ്ങിയത്.
കമല്‍ വെല്‍ഫെയര്‍ കഌബ്ബിലെ( നര്‍പ്പണി ഈയ്യക്കം) അംഗങ്ങളും കമലിനൊപ്പം ശുചീകരണത്തിന് എത്തി. സ്വച്ഛ് ഭാരത് പദ്ധതി എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്ന് ആലോചിച്ച് നടപ്പാക്കുമെന്ന് പത്രക്കുറിപ്പില്‍ കമല്‍ അറിയിച്ചു.തന്റെ ദൗത്യത്തില്‍ രാഷ്ട്രീയമൊന്നുമില്ലെന്നും കമല്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. പ്രധാനമന്ത്രി തന്നെ തിരിച്ചറിഞ്ഞ് അംഗീകരിച്ചതില്‍ സന്തോഷമുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതി തുടങ്ങിയപ്പോള്‍ ഇതില്‍ പങ്കെടുക്കാനും മറ്റ് ഒന്‍പതു പേരെക്കൂടി ഇതില്‍ ഉള്‍പ്പെടുത്താനും പ്രധാനമന്ത്രി മോദി അഭ്യര്‍ഥിച്ചിരുന്നു.രാഷ്ട്രനിര്മ്മാണത്തിനുള്ളതാണ് ഇത്തരം യജ്ഞങ്ങള്‍. ഇതില്‍ പങ്കെടുക്കാന്‍ കൂടുതലാള്‍ക്കാരെ അദ്ദേഹം സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: