ശബരിമല സ്‌പെഷ്യല്‍ സര്‍വ്വീസ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി മാര്‍ച്ച്

Friday 7 November 2014 10:38 pm IST

കോട്ടയം: പമ്പയ്ക്കുള്ള കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസ് നിര്‍ത്തലാക്കാനുള്ള മന്ത്രിയുടെ ഉത്തരവ് വ്രതശുദ്ധിയോടെ ശബരിമലയ്ക്കു പോകുന്ന അയ്യപ്പന്മാരോടുള്ള വെല്ലുവിളിയാണെന്ന് ബിജെപിജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്‌കുമാര്‍. മോദി സര്‍ക്കാര്‍ ഡിസല്‍വില 7 രൂപ കുറയ്ക്കുകയും യുപിഎ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് ഡീസല്‍ അധികചാര്‍ജ്ജ് ഈടാക്കിയ നടപടി റദ്ദുചെയ്യുകയും ചെയ്തതിനാല്‍ കെഎസ്ആര്‍ടിസി ലാഭത്തിലായ സമയത്ത് ശബരിമല തീര്‍ത്ഥാടകരോട് കാണിക്കുന്ന ഈ നടപടികള്‍ തീര്‍ത്തും അന്യായമാണ്. ശബരിമല അവലോകന യോഗങ്ങള്‍ പ്രഹസനമാക്കി മാറ്റുന്ന ഗതാഗതമന്ത്രി ഹിന്ദുത്വത്തിന് ഏറ്റ അപമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണയില്‍ സംസ്ഥാന സമിതിയംഗം ടി.എന്‍. ഹരികുമാര്‍, ജില്ലാ സെക്രട്ടറി കെ.യു. ശാന്തകുമാര്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.ജെ. ഹരികുമാര്‍, ബിനു ആര്‍. വാര്യര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ് രതീഷ്, സംസ്ഥാന കൗണ്‍സിലംഗം കുസുമാലയം ബാലകൃഷ്ണന്‍, സന്തോഷ്ഫിലിപ്പ്, അഡ്വ. രാജേഷ്, കെ.എന്‍.സജീവ്, വി.ആര്‍. രാജശേഖരന്‍,സുജാതാ സദനന്‍, രമേശ് കല്ലില്‍, രാജേഷ് ചെറിയമഠം, റോയി കെ. തോമസ്, വി.പി. മുകേഷ്, നാസര്‍ റാവുത്തര്‍, എം.എന്‍. അനില്‍കുമാര്‍, മുരളീകൃഷ്ണന്‍, ടി.ആര്‍. സുഗുണന്‍, ഷാജി തൈച്ചിറ, അഡ്വ. ശ്രീനിവാസ പൈ, കെ.ആര്‍. സന്തോഷ്, സന്തോഷ് പനച്ചിക്കാട്, അരുണ്‍ മൂലേടം, ആര്‍. രാജു, പ്രശാന്ത് മാങ്ങാനം, അനീഷ് കല്ലേലില്‍, എന്‍.എസ്. രമേശ്, ഹരി കിഴക്കേക്കുറ്റ്, രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.