കോള്‍ഗേറ്റിന്റെ പുതിയ ടൂത്ത്‌ ബ്രഷ്‌ വിപണിയില്‍

Tuesday 11 October 2011 7:06 pm IST

കൊച്ചി: പല്ലിനൊപ്പം വായ മുഴുവന്‍ വൃത്തിയാക്കാന്‍ ഉപകരിക്കുന്ന 360 ഡിഗ്രി സറൗണ്ട്‌ ബ്രഷ്‌ കോള്‍ഗേറ്റ്‌-പാമൊലീവ്‌ പുറത്തിറക്കി. സറൗണ്ട്‌ ബ്രഷിന്റെ ബ്രിസിലുകള്‍ ഒരേ സമയം പല്ലിന്റെ ഇരുവശവും വൃത്തിയാക്കുന്നതിനൊപ്പം മോണയും കവിളും നാക്കും അണുവിമുക്തമാക്കാനും ഉപകരിക്കും.
ഏറ്റവും പിന്നിലെ പല്ലില്‍വരെ ചെന്നെത്തുന്നതാണ്‌ ഇതിന്റെ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള ക്ലീനിംഗ്‌ ടിപ്‌. ഹാന്‍ഡില്‍ കയ്യില്‍നിന്ന്‌ തെന്നാതിരിക്കാനുള്ള പ്രത്യേകം ഗ്രിപ്പും ഇതിന്റെ പ്രത്യേകതയാണ്‌. 80 ശതമാനം അണുക്കളും വായ്ക്കുള്ളില്‍ തങ്ങുന്നത്‌ കവിളിലും മോണയിലും നാക്കിലുമായാണ്‌. അതു തിരിച്ചറിഞ്ഞാണ്‌ 360 ഡിഗ്രി സറൗണ്ട്‌ ബ്രഷ്‌ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന്‌ കോള്‍ഗേറ്റ്‌ പാമൊലീവ്‌ ഇന്ത്യാ ലിമിറ്റഡ്‌ മാര്‍ക്കറ്റിംഗ്‌ വിഭാഗം വൈസ്‌ പ്രസിഡന്റ്‌ രേഖ റാവു പറഞ്ഞു. ആഡംബര കാറുകളുടെ രൂപകല്‍പ്പന നിര്‍വഹിക്കുന്ന വിദഗ്ദ്ധരുടെ സഹായത്തോടെയാണ്‌ ബ്രഷ്‌ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്‌. വെള്ള, പച്ച, നീല, പിങ്ക്‌ നിറങ്ങളില്‍ ലഭ്യമാകുന്ന 360 ഡിഗ്രി സറൗണ്ട്‌ ബ്രഷിന്‌ 75 രൂപയാണ്‌ വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.