മാണിയുടെ രാജി ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ ബിജെപി പ്രകടനം

Friday 7 November 2014 11:12 pm IST

വൈപ്പിന്‍: ബാര്‍ കോഴ സിബിഐ അന്വേഷിക്കുക, കെ. എം. മാണി രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബിജെപി വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പന്തം കൊളത്തി പ്രകടനവും യോഗവും നടത്തി. ഞാറക്കല്‍ നടന്ന യോഗം ബിജെപി നിയോജകണ്ഡലം പ്രസിഡന്റ് കെ. ടി. ബിനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ. ജി. രാകേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സി. കെ. പുരുഷോത്തമന്‍ പ്രസംഗിച്ചു. പ്രകടനത്തിന് പഞ്ചായത്ത് നേതാക്കളായ പി. പി. പ്രേംജിത്ത്, കെ. കെ. സെല്‍വന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെറായിയില്‍ നടന്ന യോഗം കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഇ. എസ്. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് കണ്‍വീനര്‍ ടി. ബി. ഷബിന്‍ലാല്‍ അധ്യക്ഷത വഹിച്ചു. കെ. പി. പ്രകാശന്‍, പി. കെ. സന്തോഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. കുഴുപ്പിള്ളി പഞ്ചായത്തില്‍ നടന്ന പന്തംകൊളത്തിപ്രകടനം മണ്ഡലം സെക്രട്ടറി വി. ജി. ബാലകൃഷ്ണന്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി. എസ്. രജീവ് എന്നിവര്‍ നേതൃത്വം നല്‍കി. എളങ്കുന്നപ്പുഴ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം ഏരിയ കമ്മറ്റി പ്രസിഡന്റ് എ. ബി. ഉദയന്‍ പി. ആര്‍. വിജയന്‍, എം. കെ. ബാബു, എ. എസ്. ശരത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പുതുവൈപ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് പി. പി. നിധിന്‍ നേതൃത്വം നല്‍കി. ബോള്‍ഗാട്ടിയില്‍ നടന്ന പ്രതിഷേധ യോഗം ബിജെപി ജില്ലാ ട്രഷറര്‍ പി. എസ്. ഷമ്മി ഉദ്ഘാടനം ചെയ്തു. മുളവുകാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ. എസ്. ഷൈജേഷ് അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. വി. അനില്‍കുമാര്‍, പി. ആര്‍. സന്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി. വല്ലാര്‍പാട് പനമ്പുകാട് നടന്ന പ്രകടനത്തിന് ആഷില്‍രാജ്, അജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. കടമക്കുടിയില്‍ നടന്ന പന്തംകൊളുത്തി പ്രകടനത്തിന് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എ. കെ. സുരേന്ദ്രന്‍, പഞ്ചായത്ത് കമ്മറ്റി എ. ജി. ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എടവനക്കാട് പഞ്ചായത്തില്‍ നടന്ന യോഗം യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: കെ. എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ. പി. സുധീഷ് അധ്യക്ഷത വഹിച്ചു. എസ്.സി. മോര്‍ച്ച ജില്ലാ സെക്രട്ടറി സുശീല്‍ ചെറുപുള്ളി പ്രസംഗിച്ചു. എം. ആര്‍. ദിനു, മനു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.