ടൊയോട്ട വാഹനങ്ങള്‍ക്ക്‌ സൗജന്യ ചെക്കപ്പ്‌

Tuesday 11 October 2011 7:09 pm IST

കൊച്ചി: രാജ്യത്തെ എല്ലാ ടൊയോട്ട മോഡല്‍ വാഹനങ്ങള്‍ക്കും സൗജന്യ ചെക്കപ്പ്‌ നല്‍കുന്ന ക്യൂ സെലിബ്രേഷന്‍സ്‌ എന്ന പരിപാടിക്ക്‌ ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ തുടക്കം കുറിച്ചു. ഇന്ത്യയിലെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഒരു മാസം നീണ്ടുനില്‍ക്കുന്ന ഈ സേവനം ലഭ്യമായിരിക്കും.
ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ സന്ദര്‍ശിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും 20 ഇനങ്ങളില്‍ ചെക്കപ്പ്‌ ചെയ്യാനാണ്‌ സൗജന്യ സൗകര്യം നല്‍കുന്നത്‌. വാഹനത്തിന്‌ സുഗമമായ റോഡ്‌ ഉപയോഗവും ഉപയോക്താക്കള്‍ക്ക്‌ അയത്നലളിതമായ യാത്രയും ഈ ചെക്കപ്പോടെ ഉറപ്പാകും. ഇതിനുപുറമെ നിരവധി ഓഫറുകളും ലഭിക്കും. അനുബന്ധ വസ്തുക്കളുടെ വിലയില്‍ ഡിസ്കൗണ്ട്‌, ബോഡിയിലും പെയിന്റിങ്ങിലും നടത്തുന്ന റിപ്പയറുകളിലും ഡിസ്കൗണ്ട്‌, ഇന്‍ഷുറന്‍സ്‌ റിന്യൂവല്‍ ഓഫറുകള്‍, പ്രീപെയ്ഡ്‌ മെയിന്റനന്‍സ്‌ ഓഫര്‍, സര്‍വീസ്‌ ഡിസ്കൗണ്ടുകള്‍ എന്നിവയും ഇതുപ്രകാരം ലഭിക്കും. നവംബര്‍ 20 വരെ നീളുന്ന പരിപാടിയില്‍ ഡീലര്‍ഷിപ്പ്‌ സന്ദര്‍ശിക്കുന്ന ഡ്രൈവര്‍മാര്‍ക്ക്‌ എല്ലാ ദിവസവും ലക്കി ഡ്രോയുമുണ്ട്‌.
ഓട്ടോമൊബെയില്‍ വ്യവസായത്തില്‍ തങ്ങളുടെ ഗുണമേന്മയാര്‍ന്ന ഉല്‍പ്പന്നങ്ങളും ക്യൂ നിലവാരത്തിലുള്ള സേവനാനുഭവങ്ങളും വഴി പുതിയൊരു നിലവാരതലം സൃഷ്ടിച്ച ടൊയോട്ട രാജ്യത്തെ 125 ഡീലര്‍ഷിപ്പുകളിലാണ്‌ ഈ പരിപാടി സംഘടിപ്പിക്കുന്നത്‌.