കൊച്ചി: നിലവാരമില്ലെന്നു പറഞ്ഞ് പൂട്ടിയ 418 ബാറുകളില്‍ പത്തെണ്ണം കൂടി തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇവയുടെ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷകളിന്മേല്, മദ്യനയത്തിനും ഡിവിഷന് ബെഞ്ച് വിധിക്കും അനുസൃതമായി തീരുമാനമെടുക്കാനും കോടതി നിര്‍ദേശിച്ചു.
രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിരിക്കണം.
അബ്കാരി ലൈസന്‍സ് പുതുക്കി നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ മെയ്ഫഌവര്‍ ഹോട്ടല്‍സ് ലിമിറ്റഡ്സ്, പ്രസിഡന്‍സി ഓര്‍ക്കിഡ് റസിഡന്‍സി എന്നിവയടക്കം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: