റേഡിയല്‍ ആര്‍ട്ടറി വഴിയുള്ള ആന്‍ജിയോഗ്രാം കേരളത്തില്‍ വന്‍ വിജയം

Saturday 8 November 2014 7:34 pm IST

കൊച്ചി: റേഡിയല്‍ ആര്‍ട്ടറി വഴിയുള്ള ആന്‍ജിയോഗ്രാം 70 ശതമാനം പേരും സ്വീകരിച്ചു വരുന്നതായി പ്രശസ്ത ഹൃദ്രോഗ വിദഗ്ധരായ ഡോ:തേജസ് പട്ടേല്‍ (അഹമദാബാദ)്, ഡോ. രാജേഷ് ടി (അമൃത ഹോസ്പിറ്റല്‍) എന്നിവര്‍ പറഞ്ഞു. അമൃതയില്‍ 7 വര്‍ഷത്തിനുള്ളില്‍ 1700 പേരാണ് ചികിത്സ നേടിയത്. യുഎസില്‍ 35 ശതമാനം പേരും ഇന്ത്യയില്‍ 50% പേരും കേരളത്തില്‍ 70% പേരും റേഡിയല്‍ ആര്‍ട്ടറി സ്വീകാര്യമാക്കിയെന്നു ഇവര്‍ പറഞ്ഞു. കയ്യിലെ ഞരമ്പിലൂടെ ആന്‍ജിയോഗ്രാം ചെയ്യുന്നത് രോഗിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. സംസ്ഥാനത്ത് ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് കൂടുകയാണ്. ജീവിതശൈലിയാണ് കാരണം. പുകവലി, രക്താതിസമ്മര്‍ദ്ദം, പ്രമേഹം, മദ്യ ഉപയോഗം എന്നിവ ഇതിന് ആക്കം കൂട്ടുന്നു. അമൃതയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിന്റെ അമൃത ട്രാന്‍സ്‌റേഡിയല്‍ സമ്മിറ്റ്-2014 ഏകദിന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉല്‍ഘാടനം ചെയ്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംനായര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.കെ.യു. നടരാജന്‍, ഡോ. പ്രതാപന്‍ നായര്‍ പ്രിന്‍സിപ്പല്‍ അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍, മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. സഞ്ജീവ് കെ. സിങ്ങ്, അഡീഷണല്‍ ജനറല്‍ മാനേജര്‍ രംഗനാഥന്‍,ഡോ:രാജേഷ് തച്ചതോഡിയില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.