നിര്‍മ്മല സീതാരാമന്‍ രണ്ട് ഗ്രാമങ്ങള്‍ ദത്തെടുത്തക്കും

Saturday 8 November 2014 7:37 pm IST

വിജയവാഡ: കേന്ദ്ര വാണിജ്യ സഹമന്ത്രി നിര്‍മ്മല സീതാരാമന്‍ ആന്ധ്രാപ്രദേശ് പശ്ചിമ ഗോദാവരിയിലെ രണ്ട് ഗ്രാമങ്ങള്‍ ദത്തെടുക്കും. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലെ ജയാപ്പൂര്‍ ഗ്രാമം ദത്തെടുത്തതിനു പിന്നാലെയാണ് ഇത്. പേഡമൈന വാണിലങ്ക, ടുര്‍പുട്ടാല്ലു എന്നീ ഗ്രാമങ്ങളാണ് ദത്തെടുക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇവ മാതൃകാഗ്രാമങ്ങളാക്കി മാറ്റുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കേന്ദ്ര ഫണ്ടുകളും എംപി പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കാനാണ് ആദ്യം പ്രാധാന്യം നല്‍കുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ മികച്ച റോഡുകള്‍ നിര്‍മ്മിക്കുമെന്നും ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ പ്രകടമായ മാറ്റം കൊണ്ടുവരുമെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്‍സദ് ഗ്രാം യോജനയുടെ ഭാഗമായാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.