ദിവ്യത്വം

Saturday 8 November 2014 9:26 pm IST

നിന്റെ മനസ്സിനുമേല്‍ ആധിപത്യം സ്ഥാപിക്കൂ. നിന്റെ ചിന്തകള്‍ നിന്റെ നിയന്ത്രണത്തിലാകും. നിന്റെ ചിന്തകളുടെമേല്‍ ആധിപത്യം സ്ഥാപിക്കൂ. ശാന്തി നിന്നിലാണ്. ശാന്തിയെ കീഴടക്കൂ. നിന്റെ അഹന്തയുടെമേല്‍  വിജയം സ്ഥാപിക്കൂ. അഹന്തയുടെമേല്‍ ആധിപത്യമുറപ്പിക്കൂ. അഹന്ത നിന്റെ അധീനതയിലാകും. അഹന്തക്കുമേല്‍ വിജയം ഉറപ്പിക്കൂ. ഭഗവാന്‍ നിന്റെ അധീനതയിലാകും. നിന്റെ മനസ്സ് ദിവ്യത്വംകൊണ്ട് നിറയ്ക്കൂ. നിന്റെ ഹൃദയമാകട്ടെ പ്രേമം കൊണ്ടും. നിന്റെ വാക്കുകളെ പ്രകടിപ്പിക്കാതിരിക്കൂ, എന്നാലും നിന്റെ പ്രവൃത്തികളില്‍ ദിവ്യത്വത്തി ന്റെ മാധുര്യം പ്രവഹിക്കട്ടെ. തിന്മയുടെ നേര്‍ക്ക് ദൃഷ്ടികള്‍ പതിയരുത്. എന്നാലും നിന്റെ ചുറ്റിനുമുള്ള ഭഗവാന്റെ സൗന്ദര്യം കണ്ട് ദൃഷ്ടികള്‍ തിളങ്ങട്ടെ. നിന്റെ കൈവശമുള്ള ശാശ്വതമല്ലാത്തതായ നിന്റെ സമ്പത്തുക്കള്‍ ത്യജിക്കൂ. പകരം കാലാതീതമായ എന്റെ കൃപയാല്‍, നിന്റെ കരങ്ങള്‍ നിറയട്ടെ. ഇന്ന് നീ മന്ദഹസിക്കൂ. എന്നത്തേയ്ക്കും നീ എന്റേതു മാത്രമായിരിക്കും എന്നോര്‍ക്കുക. നീ എന്റെ അപൂര്‍ണമായ ഭാഗം മാത്രം. ഞാനാകട്ടെ, പരിപൂര്‍ണനും നിന്റെ മനസ്സിനെ നശിപ്പിക്കാനും ഹൃദയത്തിനെ ഉണര്‍ത്തി ജാഗ്രത്താക്കാനും നിന്റെ ആഗ്രഹങ്ങളെ നശിപ്പിച്ച് അഹങ്കാരത്തിനെ അവസാനിപ്പിക്കാനുമാണ് ഞാന്‍ അവതരിച്ചത്. ഞാന്‍ നിന്നെ തിരിച്ചുകൊണ്ടുപോകാനും, എന്റെ പ്രേമത്താല്‍ നിന്നെ പരിപൂര്‍ണതയിലെത്തിക്കാനുമാണ് ജനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.