പ്രദക്ഷിണം

Saturday 8 November 2014 9:28 pm IST

ജന്മജന്മാന്തരങ്ങള്‍ ചെയ്ത പാപമെല്ലാം പ്രദക്ഷിണത്തിന്റെ ഒരോ പടവിലും നശിക്കുന്നുവെന്ന്. മന്ത്രാര്‍ത്ഥം 'പ്ര' ശബ്ദം 'പ്രസ്ഥാനം' അഥവാ യാത്ര എന്നതിനെയും, 'ദക്ഷിണം' എന്നത് വലുതവശത്തേയും കുറിക്കുന്നു. വലത്തുനിന്നും ഇടത്തേയ്ക്കുള്ള  തിരിയലാണ് 'പ്രദക്ഷിണം' എന്നു പറയാം. 'വലതുവെയ്ക്കുക' എന്ന് ഈ അര്‍ത്ഥത്തിലാണ് പറയാറുള്ളത്. ലോകഗതിയില്‍ സ്വഭാവേന ഏതു തത്വവും വലത്തുനിന്നും ഇടത്തേക്കാണ് ഗമിക്കുന്നതെന്നും. ഇത് സ്വാഭാവിക ലോകനിയമമെന്നും മനസ്സിലാക്കാം. അതിനാല്‍ വലതുഭാഗം ആരംഭവും ഇടത് അവസാനവും ആകുന്നുവെങ്കിലും പ്രദക്ഷിണത്തില്‍ ഇത് അനവരതം തുടരുന്നു. ക്ഷേത്രത്തിനോ ബിംബത്തിനോ മറ്റെന്തിനുമോ (വെള്ളം, ശയ്യ, അഗ്നി) വ്യക്തിക്കോ നാം പ്രദക്ഷിണം വയ്ക്കയാല്‍ മദ്ധ്യവസ്തു നമ്മുടെ കേന്ദ്രമാണെന്നും നാം അതിലേക്ക് ക്രമേണ പ്രവേശിക്കുകയാണെന്നും (ചുറ്റുഗോവണി പോലെ) ഇത് സൂചിപ്പിക്കുന്നു. ഇടത്താരംഭിക്കുന്നത് അപ്രദക്ഷിണമാകയാല്‍, അത് ഇറക്കത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പ്രദക്ഷിണം ശുഭവും അപ്രദക്ഷിണം അശുഭമായും ഗണിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.