ഹൈദരാബാദ്: ദക്ഷിണമേഖലാ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് വീണ്ടും തോല്‍വി. കഴിഞ്ഞ ദിവസം ഗോവയോട് പരാജയപ്പെട്ട കേരളം ഇന്നലെ തമിഴ്നാടിനോട് നാല് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത കേരളം 49.2ഓവറില്‍ 254 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തമിഴ്നാട് ഒരു പന്ത് ബാക്കിനില്‍ക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്ത് വിജയം നേടുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് േവണ്ടി കെ.ബി. പവന് (113), അമിത് വെര്‍മ്മ (36) എന്നിവര്‍ മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ തമിഴ്നാട് മുരളി വിജയ് (66), ബാബാ അപരാജിത് (68), ആര്. സതീഷ് (55 നോട്ടൗട്ട്) എന്നിവരുടെ മികച്ച ബാറ്റിംഗിന്റെ കരുത്തില്‍ വിജയം നേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: