സപ്ലൈകോ ലാഭം മാര്‍ക്കറ്റ് ബിജെപി ഉപരോധിച്ചു

Saturday 8 November 2014 10:16 pm IST

അതിരമ്പുഴ: സപ്ലൈക്കോയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ അതിരമ്പുഴ സപ്ലൈകോ ലാഭം മാര്‍ക്കറ്റിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. ബിജെപി പഞ്ചാത്ത് പ്രസിഡന്റ് പി. ദിലീപ് മാന്നാനം അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മണ്ഡലം സെക്രട്ടറി പി.എം. മനോജ് നീണ്ടൂര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സപ്ലൈകോ 151 രൂപയ്ക്ക് കൊടുക്കുന്ന വെളിച്ചെണ്ണ 138 രൂപയ്ക്കും 58 രൂപയ്ക്ക് പാമോയിലും ധര്‍ണയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിക്കൊണ്ട് പ്രതീകാത്മകമായി സമരം നടത്തി. പ്രതിഷേധമാര്‍ച്ചിന് മഹേഷ് മഠത്തില്‍പറമ്പ്, പി.കെ. രതീഷ്‌കുമാര്‍, പി.ജി. ഗോപു, അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വേണു തെക്കേടത്ത്, ഷാജി ജോണ്‍, ശശീന്ദ്രന്‍, പി.കെ. വിജയന്‍, ബൈജു കുട്ടന്‍, ഷിബു പാരിക്കിലാത്ത് തുടങ്ങിയവര്‍ സംസാരിച്ചു. അയര്‍ക്കുന്നം: സപ്ലൈകോയിലെ അന്യായമായ വിലവര്‍ദ്ധനവിനെതിരെ ബിജെപി അയര്‍ക്കുന്നത്ത് ധര്‍ണ നടത്തി. ബിജെപി പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രചൂഡന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍, ബിജെപി ജില്ലാ കമ്മറ്റിയംഗം ഗോപാലകൃഷ്ണന്‍, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രിന്‍സ് മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ആര്‍. നായര്‍, പ്രസാദ് കുന്നുംപുറം, ഗോപന്‍ അയര്‍ക്കുന്നം തുടങ്ങിയവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി. പുതുപ്പള്ളി: അവശ്യസാധനങ്ങള്‍ക്ക് വലിയ തോതില്‍ വില വര്‍ദ്ധിപ്പിച്ചതിനെതിരെ ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളി സപ്ലൈകോയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് പയ്യപ്പാടി ഉത്ഘാടനം ചെയ്തു. മോഹനന്‍ നല്ലുക്കുന്നേല്‍, മുരുകന്‍ ആചാരി, പ്രശാന്ത്, ശ്രീകാന്ത്, പി.ആര്‍. ശിവരാജന്‍, സനല്‍, ജോതിഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.