കോട്ടയം: കേരളത്തിന്റെ തനതായ ആചാരങ്ങളും സാംസ്കാരിക പൈതൃകങ്ങളും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണെന്നും അതെല്ലാം സംരക്ഷിക്കേണ്ടവയാണെന്നും അഡ്വ. സുരേഷ് കുറുപ്പ് എംഎല്‍എ. കേരള ഫെസ്റ്റിവല്‍ കോ- ഓര്‍ഡിനേഷന്‍ കമ്മറ്റി കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി ആനകളെ ഉപയോഗിച്ചു നടത്തിവരുന്ന പൂരം, പെരുന്നാള്‍ ഉത്സവങ്ങള്‍ക്കെതിരെ സാങ്കേതികത്വം പറഞ്ഞ് നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നത് കേരളത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെ നേരെയുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ ക്ഷേത്രങ്ങളില്‍, വിശേഷിച്ച് ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള അലംഭാവം അവസാനിപ്പിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു അഭിപ്രായപ്പെട്ടു. വത്സന് ചമ്പക്കര, പി. ശശികുമാര്‍, പി.എസ്. രവീന്ദ്രനാഥ്, ബി. സുശീലന് നായര്‍, എം.പി. കൃഷ്ണകുമാര്‍, മുരാരി ബാബു, അശോക് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: