ചങ്ങനാശേരി: മുനിസിപ്പല്‍ ആര്‍ക്കേഡില്‍ കഞ്ചാവ് വില്‍ക്കുന്നതിനിടയില്‍ പിടിയിലായ കൊടിനാട്ടുംകുന്ന് കുന്നേല്‍ ബൈജു (34) എക്സൈസ് സംഘത്തെ കബളിപ്പിച്ച് രക്ഷപെട്ടു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.30നാണ് സംഭവം. മുനിസിപ്പല്‍ ആര്‍ക്കേഡില്‍ കഞ്ചാവു വില്പന നടക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടര്‍ന്ന് എത്തിയ എക്സൈസ് സംഘം കഞ്ചാവ് വാങ്ങാനെന്ന രാതിയില്‍ വില്പനക്കാരന്റെ അടുത്തെത്തി പിടികൂടുകയായിരുന്നു. തന്റെ കൈ ഒടിഞ്ഞതാണെന്നും സ്റ്റീല്‍ കമ്പി ഇട്ടതിനാല്‍ കയ്യില്‍ മുറുകെ പിടിക്കരുതെന്നും പ്രതി എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടര്‍ന്ന് കയ്യിലെ പിടി അയച്ചപ്പോള്‍ ഉദ്യോഗസ്ഥനെ തള്ളിമറിചിട്ട് റോഡിലൂടെ ഓടിയ ഇയാള്‍ വാഴൂര്‍ ഭാഗത്തേക്കുള്ള ബസില്‍ ചാടിക്കയറി രക്ഷപെട്ടു. ചങ്ങനാശേരിയുടെ വിവിധ ഭാഗങ്ങളിലും ഇത്തരത്തില്‍ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് വ്യാപക പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: