ചങ്ങനാശേരി: വാഴപ്പള്ളി തിരുവെങ്കിടപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം 9 മുതല്‍ 16 വരെ നടക്കും. 9ന് 3ന് സ്വാമി ധ്രുവചൈതന്യ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി പി.എന്‍. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. പറളി ശ്രീകാന്ത് ശര്‍മ്മയാണ് യജ്ഞാചാര്യന്‍. സപ്താഹയജ്ഞം 16ന് സമാപിക്കും. 16 വരെ എല്ലാ ദിവസവും രാവിലെ 6മുതല്‍ വന്ദനശ്ലോകങ്ങള്‍, ഭാഗവത പാരായണ വ്യാഖ്യാനങ്ങള്‍, പ്രസാദമൂട്ട്, പ്രഭാഷണങ്ങള്‍ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: