കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് കൊച്ചിന് ഇന്റര്‍നാഷണല്‍ ഹാഫ് മാരത്തണ്‍ 2014-ന്റെ രണ്ടാമത് എഡിഷന്റെ പ്രചാരണത്തിനായി മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ നിശായോട്ടത്തിനുശേഷം ദീപശിഖ തെളിച്ചു. മുതിര്‍ന്ന് പോലീസ്, നേവല്‍ ഉദ്യോഗസ്ഥരും സെലിബ്രിറ്റികളും പൗരപ്രമുഖരും എല്ലാ പ്രായത്തിലുമുള്ള പൊതുജനങ്ങളും നിശായോട്ടത്തില് പങ്കെടുത്തു.
സുഭാഷ് പാര്‍ക്കില്‍നിന്ന് ഡിഎച്ച് ഗ്രൗണ്ടിലേയ്ക്കായിരുന്നു നിശായോട്ടം. അവസാനം മേയര്‍ ഡിഎച്ച് ഗ്രൗണ്ടില്‍ സംസ്ഥാന എക്സൈസ്, പോര്‍ട്സ്, സ്പോര്‍ട്സ് മന്ത്രി കെ. ബാബു ദീപശിഖ തെളിച്ചു. മന്ത്രിയില്‍നിന്നും മേയര്‍ ദീപശിഖ ഏറ്റുവാങ്ങി. ടൈറ്റില്‍ സ്പോണ്‍സറായ മുത്തൂറ്റ് ഫിനാന്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ്, സീനിയര്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് എം. ജേക്കബ് എന്നിവര്‍ മേയറില്‍നിന്ന് ദീപശിഖ സ്വീകരിച്ചു. കൊച്ചി നഗരത്തിലെയും പരിസരത്തെയും പ്രധാന സ്ഥലങ്ങളില്‍ അടുത്ത മൂന്നാഴ്ചകളില്‍ ദീപിശിഖാ പ്രയാണം നടത്തും.
ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ, ബെന്നി ബഹനാന് എംഎല്‍എ, എഡിജിപി കെ. പത്മകുമാര്‍, ഐജിപി എം.ആര്. അജിത്കുമാര്‍, സിറ്റി പോലീസ് കമ്മീഷണല്‍ കെ.ജി. ജയിംസ്, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, നേവല്‍ ബേസ് കമോഡോര്‍ സി. സുരേഷ്, കമാന്‍ഡന്റ് ക്യാപ്റ്റന്‍ പി. സുരേഷ്, സിനിമാതാരം മൈഥിലി, പേളിമണി, മിസ് കേരള ജനിത തോമസ്, സിനിമാനടന്മാരായ വിജയ് ബാബു, ശ്രീനാഥ് ഭാസി, നിയാസ്, മിഥുന് മുരളി തുടങ്ങിയ പ്രമുഖര്‍ നിശായോട്ടത്തില് പങ്കെടുത്തു.നഗരത്തിലെ ബുള്ളറ്റ് ഉടമകളുടെ ക്ലബായ ബുള്ളറ്റ് ബുദ്ധാസ് നിശാറണ് പൈലറ്റ് ചെയ്തു.
ഡിസംബര്‍ ഏഴിനാണ് കൊച്ചിന് ഹാഫ് മാരത്തണ്‍. മോഹന്‍ലാലും ഹര്ഭജന് സിംഗുമാണ് ബ്രാന്‍ഡ് അംബാസഡര്‍മാര്‍. കഴിഞ്ഞ വര്‍ഷത്തേതിന്റെ ഏതാണ്ട് ഇരട്ടി, ഏതാണ്ട് 20,000 പേര് മാരത്തണില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെഡിക്കല്‍ ട്രസ്റ്റാണ് മാരത്തണിന്റെ മെഡിക്കല്‍ പാര്‍ട്ണര്‍. ലെ മെറിഡിയന് ഹോസ്പിറ്റാലിറ്റി പാര്‍ട്ണറും റീബോക്ക് ഫിറ്റ്നസ് ആന്‍ഡ് ട്രെയിനിംഗ് പാര്‍ട്ണറും ഐഡിയ ടെലികോം പാര്‍ട്ണറുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: