സത്തു ഹൃദയം

Sunday 9 November 2014 8:21 pm IST

നിന്റെ മുഖം തിരിച്ച് എന്നെ നോക്കൂ. എന്റെ കണ്ണിലേയ്ക്ക് മുഖത്തോടുമുഖം. നിന്റെ മുഖം എന്റെ മുഖത്തിന്റെ രൂപത്തിലും എന്റെ മുഖം നിന്റെ മുഖത്തിന്റെ രൂപത്തിലും പ്രതിഫലിപ്പിക്കുന്ന കണ്ണാടിയ്ക്കുവേണ്ടി അനേ്വഷിക്കു. യഥാര്‍ത്ഥ ഭക്തി, സരള ഹൃദയം, നിര്‍മ്മലമായ മനസ്സ്, സ്‌നേഹിക്കുന്ന ആത്മാവ്, ത്യാഗം ചെയ്യുന്ന ശരീരം, ഇവ നിന്നെ ഭഗവാനാക്കും. ഭഗവാന്റെ രൂപത്തിലുള്ള സന്ദേശവാഹകനാക്കും. ഭഗവാന്റെ ലാളിത്യം ഭഗവാന്റെ സൗന്ദര്യമാണ്. നിന്റെ കൊച്ചുകൊച്ചു വിഷമതകളില്‍നിന്നും അകന്നുമാറി എന്നടുത്തേയ്ക്ക് അടിവച്ചടിവച്ച്, മന്ദം മന്ദം വരൂ. നീ വയ്ക്കുന്ന ഓരോ അടിയും നീ ഞാനായും ഞാന്‍ നീയായും ഉള്ള പ്രതിഫലനം കൂടുതല്‍ സ്പഷ്ടമാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.