ചെന്നൈ:പണ്ഡിതനും എഴുത്തുകാരനുമായിരുന്ന വി. സുന്ദരം ഐഎഎസ് (റിട്ട) അന്തരിച്ചു. സല്യൂട്ടേഷന് ടു ഗുരുജി ഗോള്‍വള്‍ക്കര്‍, രാമസേതു- ഹിസ്റ്റോറിക്കല്‍ ഫാക്ട് ആന്‍ഡ് പൊളിറ്റിക്കല്‍ ഫിക്ഷന്‍, വന്ദേമാതരം ആല്‍ബം, പാരാമൗണ്ട് ക്രൈ ഫോര്‍ എ ഹിന്ദു നേഷന്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളാണ്.
നിര്യാണത്തില്‍ സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ അനുശോചിച്ചു. കൃത്യതയുള്ള ചരിത്ര വിശകലനവുമായി അവസാനകാലംവരെ സക്രിയനായിരുന്നു സുന്ദരം എന്ന് അദ്ദേഹം അനുസ്മരിച്ചു. സര്‍ക്കാര്‍ സര്വീസിലായിരിക്കെയും വിരമിച്ചശേഷവും ആദര്‍ശജീവിതം നയിച്ച ആളായിരുന്ന സുന്ദരമെന്ന് ഹിന്ദുമുന്നണി സ്ഥാപകന്‍ രാംഗോപാലന് അനുസ്മരിച്ചു.
ഹിന്ദുവിഷയങ്ങളില്‍ ശക്തനായ പോരാളിയെ രാജ്യത്തിനു നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: