ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധം വ്യാപകം

Sunday 9 November 2014 9:40 pm IST

കുമരകം: ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ അകാരണമായി പോലീസ് കസ്റ്റഡിയിലെടുത്തതില്‍ വ്യാപക പ്രതിഷേധം. അറസ്റ്റു വാറണ്ടോ പരാതിയോ പോലുമില്ലാതെയാണ് ബിജെപി കുമരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസനെ കഴിഞ്ഞ ദിവസം രാത്രിയില്‍ കുമരകം എസ്‌ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അറസ്റ്റുചെയ്തത്. പോലീസ് ഇദ്ദേഹത്തെ മര്‍ദ്ദിച്ചശേഷമാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വിവാഹവീട്ടില്‍പോയി മടങ്ങിവന്ന രണ്ടു ബിജെപി അനുഭാവികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. അകാരണമായി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് ബിജെപി ആര്‍എസ്എസ് ബിഎംഎസ് പ്രവര്‍ത്തകരും നേതാക്കളും പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. ഇതിനുശേഷമാണ് എസ്‌ഐയുടെ നിര്‍ദ്ദേശപ്രകാരം കൊടിമരം കളഞ്ഞെന്ന പരാതി സിപിഎം നേതാക്കളില്‍ നിന്നും എഴുതിവാങ്ങിയതെന്നും ആക്ഷേപമുണ്ട്. നേരത്തെ ചക്രംപടിയില്‍ ബിഎംഎസ്സിന്റെ കൊടിമരം സിപിഎം കാര്‍ നശിപ്പിച്ചതിനെത്തുടര്‍ന്ന് പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ല. കുമരകം എസ്‌ഐ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ അകാരണമായി പീഡിപ്പിക്കുന്നതായി പരാതിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.