പ്രകൃതിഭംഗി പോലെ ആസ്വാദിക്കാനുള്ളതാണ് കേരളീയ കലകളും: ഗവര്‍ണര്‍

Sunday 9 November 2014 10:13 pm IST

വടക്കാഞ്ചേരി: കേരളത്തിന്റെ പ്രകൃതി ഭംഗി പോലെ തന്നെ ഏറെ ആസ്വാദിക്കാനുള്ളതാണ് കേരളത്തിന്റെ തനതു കലകളെന്ന് ഗവര്‍ണര്‍ പി. സദാശിവം. കേരള മണ്ഡലത്തില്‍ മൂന്നു ദിവസമായി നടന്ന നിള നൃത്ത സംഗീതോത്സവത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നഅദു അദ്ദേഹം. കഥകളി, കൂടിയാട്ടം എന്നിവയെല്ലാം കേരളത്തിന്റെ കലാ പാരമ്പര്യത്തിന്റെ മികവാണ് വിളിച്ചോതുന്നത്. വള്ളത്തോള്‍ വിശാലമായ കാഴച്ചപ്പാടോടെയാണ്  കലാമണ്ഡലം സ്ഥാപിച്ചതെന്നും ഗവര്‍ണര്‍ കൂട്ടിചേര്‍ത്തു. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ഫെലോഷിപ്പുകളും അവാര്‍ഡുകളും ഗവര്‍ണര്‍ വിതരണം ചെയ്തു. പി.കെ. ബിജു എംപി, കെ. രാധാകൃഷ്ണന്‍ എംഎല്‍എ, ഡോ. പത്മസുബഹ്മണ്യം, നടന്‍ ജയറാം, വിസി: പി.എന്‍. സുരേഷ്, രജിസ്ട്രാര്‍ ഡോ.കെ.കെ. സുന്ദരേശന്‍ എന്നിവര്‍ സംസാരിച്ചു. കലാമണ്ഡലത്തിന്റെ ഉപഹാരം വൈസ്ചാന്‍സലര്‍ പി.എന്‍. സുരേഷ് സമ്മാനിച്ചു. പരിപാടിയുടെ ഭാഗമായി കലാമണ്ഡലത്തിലെ കലാകാരന്മാരും അവതരിപ്പിച്ച 'നളചരിതം ഒന്നാം ദിവസം' കഥകളിയും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.