മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയില്‍ പ്രസിഡന്റും രണ്ട് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരും ഇന്ന് സ്ഥാനമൊഴിയും. കോണ്‍ഗ്രസിലെ മുന്‍ധാരണ പ്രകാരമാണ് നേതൃമാറ്റം നടക്കുന്നത്. പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിചെയര്‍മാന്‍ കെ.ജി.രാധാകൃഷ്ണന്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ജിജി ബാബു എന്നിവരാണ് സ്ഥാനമൊഴിയുന്നത്. പകരം അനീസ് പാണ്ടിയാരപിള്ളി പ്രസിഡന്റാകും. സിന്ധുബെന്നി, സാറാമ്മ ജോണ്‍ എന്നിവര്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണാകും.
നേരത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്തും മാറ്റം നടന്നിരുന്നു. ലീഗിലെ നിസാ ഷാഹുല്‍ ഹമീദ് മാറി പകരം ലീഗിലെ തന്നെ സീനത്ത് ഉസ്മാന് വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 13 അംഗ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസ്- 7, ലീഗ്-2, കേരള കോണ്‍ഗ്രസ്-2, സിപിഎം-1, സിപിഐ-1 എന്നിങ്ങനെയാണ് കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: