അതിരപ്പിള്ളിയിലെ പ്രവേശന ഫീസ് വര്‍ദ്ധിപ്പിച്ചു

Sunday 9 November 2014 10:55 pm IST

ചാലക്കുടി: അതിരപ്പിള്ളി,വാഴച്ചാല്‍ വിനോദ സഞ്ചാര മേഖലയിലെ സന്ദര്‍ശക ഫീസ് ഇന്നു മുതല്‍ വര്‍ദ്ധിപ്പിച്ചു.വന്‍ വര്‍ദ്ധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.മുതിര്‍ന്നവര്‍ക്കുള്ള ഫീസ് ഇരുപതില്‍ നിന്നും മുപ്പത് രൂപയാക്കി. അഞ്ചുമുതല്‍ പന്ത്രണ്ടു മുതല്‍ വരെയുള്ള കുട്ടിക്കള്‍ക്കുള്ള നിരക്ക് രണ്ടു രൂപ തന്നെയാണ്.വിദ്യാര്‍ത്ഥികളുടെ നിരക്ക് പത്തായി ഉയര്‍ത്തിയിട്ടുണ്ട്. വിദേശികളുടെ നിരക്കില്‍ വലിയ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.അറുപത് രൂപയായിരുന്നത് നൂറ് രൂപയാക്കി.ഇവിടങ്ങളില്‍ സ്റ്റില്‍ ക്യാമറ ഉപയോഗിക്കുവാന്‍ പത്ത് രൂപയായിരുന്നത് ഇരുപത് രൂപയായും,വീഡിയോ ക്യാമറ നൂറില്‍ നിന്ന് ഇരൂന്നൂറ് രൂപയും ആക്കി.വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസും ഉയര്‍ത്തിയിട്ടുണ്ട്.ബസ്സ് ഉളപ്പടെയുള്ള വലിയ വാഹനങ്ങള്‍ക്ക് അന്‍പത്,മീഡിയം വാഹനങ്ങള്‍ക്ക് മുപ്പത് രൂപ്പയും,ലൈറ്റ് വാഹനങ്ങള്‍ക്ക് ഇരുപത് രൂപയും മോട്ടര്‍ സൈക്കിള്‍,ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് പത്ത് രൂപയും ആക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആണ് നിരക്ക് വര്‍ദ്ധന നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും തീരുമാനം എടുക്കാതെ മാറ്റി വെക്കുകയായിരുന്ന തീരുമാനമാണ് ഇന്ന് മുതല്‍ നടപ്പാക്കുവാന്‍ തീരുമാനിപ്പിച്ചിരിക്കുന്നത്.എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ അടക്കമുള്ള യാതൊരുവിധ സംവിധാനങ്ങളോ ഒരുക്കാതെയാണ് വലിയ തോത്തില്‍ പ്രവേശന ഫീസ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ ഓരോ വര്‍ഷവും എത്തുന്നതെങ്കിലും അവര്‍ക്ക് വേണ്ട ഒരു സൗകര്യങ്ങളും നല്‍ക്കാതെ ഫീസ് വര്‍ദ്ധിപ്പിച്ച നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.നിരവധി പദ്ധതികള്‍ പ്രഖ്യാപനത്തില്‍ ഉണ്ടെങ്കിലും ഒന്നും ആരംഭിക്കുവാന്‍ ഇതുവരെ തയ്യാറായിട്ടില്ല.സര്‍ക്കാറുക്കള്‍ മാറുന്നതനുസരിച്ച് പദ്ധതി പ്രഖ്യാപനത്തില്‍ മാറ്റം മാത്രമെ ഉണ്ടാക്കുന്നുള്ളു.വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തെ റോഡരുകില്‍ ആണ് പാര്‍ക്ക് ചെയ്യുന്നത്.ഇത് തിരക്കുള്ള ദിവസ്സങ്ങളില്‍ വലിയ ഗതാഗത കുരുക്കിനും കാരണമാക്കുന്നുണ്ട്.ഇത്രയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുന്നത്.ഇതിനു ഒരു പരിഹാരം കാണുവാന്‍ തയ്യാറാകാത്തെയാണ് പ്രവേശന ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ച് വിനോദസഞ്ചാരികളെ ദ്രോഹിക്കാന്‍ അധികൃതര്‍ തയ്യാറാക്കുന്നത്.പ്രവേശന ഫീസ് സര്‍ക്കാരും വനം,പുഴ സംരക്ഷണ ഫണ്ടിലേക്കുമാണ് പോകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.