ബംഗളൂരു: രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നാളെ മുതല്‍ എട്ടുദിവസം കര്‍ണ്ണാകത്തില്‍.
വിവിധ പരിവാര്‍ സംഘടനകളുടെ യോഗങ്ങളില്‍ സംബന്ധിക്കുന്ന അദ്ദേഹം നാളെ സംസ്ഥാനതല സന്യാസി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ ഒട്ടുമിക്ക സന്യാസിമാരും മഠങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. സിദ്ധഗംഗാ മഠത്തില്‍ നടക്കുന്ന സമാപന യോഗത്തില്‍ സമാപനയോഗത്തില്‍ വിഎച്ച്പി നേതാവ് അശോക് സിംഘാള്‍ സംസാരിക്കും.
നവംബര്‍ 16-ന് ബംഗളൂരുവിലെ ബസവനഗുഡിയിലെ നാഷണല്‍ ഹൈസ്കൂള്‍ ഗ്രൗണ്ട്സില് നടക്കുന്ന വിശാല സാംഘിക്കില്‍ സര്‍സംഘചാലക് പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചുമണിക്കാണ് സാംഘിക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: