സോച്ചി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന് തോല്‍വി. വെളുത്തകരുക്കളുടെ ആനുകൂല്യം മുതലാക്കിയ മാഗ്നസ് കാള്സന് വിജയത്തിലെത്തി. ഇതോടെ നോര്‍വേ താരത്തിന്റെ പോക്കറ്റില്‍ 1.5 പോയിന്റുകള്‍ വീണു.
ആനന്ദിന് അര പോയിന്റ് മാത്രം. ആദ്യ ഗെയിമില്‍ ഇരുതാരങ്ങളും സമനില പാലിച്ചിരുന്നു. ആ കളിയിലും പിടിമുറുക്കിയ കാള്സന് ആനന്ദിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും 48 നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരും സമനിലയ്ക്കു സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: